പ്രീ-മട്രി ക് സ്കോളർഷിപ് മൈനോരിറ്റി കമ്മ്യൂണിറ്റീസ് 2016 -17 - ബാങ്ക് അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് - തെറ്റുകൾ തിരുത്തുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും കർശനമായും പാലിക്കേണ്ടതാണ് .

കേരള സർക്കാരിന്റെ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി കൊടുവായൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകർക്കായി ബോധവൽക്കരണ ക്ലാസ് കൊടുവായൂർ ഗ്രാമ പഞ്ചായത്തിൽ ഓഫീസിൽ വച്ച് 06/03/2017 ന് ഉച്ചക്ക് 2 .00 മണിക്ക് നടക്കുന്നതാണ് . പ്രസ്തുത ക്ലാസ്സിൽ പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലെയും ഉച്ചഭക്ഷണ പാചകക്കാരെ നിർബന്ധമായും പങ്കെടുപ്പിക്കുന്നതിനുള്ള നിർദേശം എല്ലാ പ്രധാനാധ്യാപകരും നൽകേണ്ടതാണ്. കൂടാതെ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് വിവരം ഈ കാര്യാലയത്തിൽ നൽകേണ്ടതുമാണ് .


All Headmasters are directed to download the hall tickets from the website keralapareekshabhavan.in from 23.02.2017 onwards and obtain the signature of the concerned Centre Chief superintendents.

                                                AEO Kollengode.

LSS USS Examination 2016-17- Candidate List / Attendance sheet of candidates has been E- mailed to the E- mail ID of Concerned Examination centres. Centre Chief superintendents can download Candidate List / Attendance sheet or receive the print out from this office before 23.02.2017.


                                                                               AEO Kollengode

LSS USS Examination 2016-17- March 4 th- Circulars for Chief, Deputy Chief Supdts, Invigilators - model OMR Sheet

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് HEALTH DATA I,II,III,IV ക്വാർട്ടർ സമർപ്പിക്കാത്തവർ 23/ 02/2017 നു 5.00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. 

LSS USS Examination 2016-17- Chief, Deputy Chief Supdt മാർക്കുള്ള orientation ക്ലാസ് 18/ 02 / 2017 നു രാവിലെ 11 മണിക്ക് PKDUPS കൊല്ലങ്കോട് വച്ച് നടത്തുന്നതാണ് . എല്ലാ Aided /Govt LP/UP പ്രധാനാദ്ധ്യാപകരും പ്രസ്തുത ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ് . നേരത്തേ അറിയിച്ചതു പ്രകാരം ഇൻവിജിലേറ്റർമാർ 18 / 02 / 2017 നു ക്ലാസ്സിൽ പങ്കെടുക്കേണ്ടതില്ല . ഇൻവിജിലേറ്റർമാർക്കുള്ള പരിശീലന വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് . എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ് .


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ സ്ഥാപിച്ച വർഷം തുടങ്ങിയ വിവരങ്ങൾ sampoorna സോഫ്ട് വെയറിൽ 20/ 02 / 2017 നകം അപ്ഡേറ്റ് ചെയ്യേണ്ടതാണ് .

UP സ്കൂളുകളിലെ സംസ്‌കൃതം അധ്യാപകർക്കുള്ള ദ്വിദിന ട്രെയിനിങ് 14 / 02 / 2017 , 15 / 02 / 2017 തീയതികളിൽ പാലക്കാട് ബിഗ് ബസാർ ഹൈസ്കൂളിൽ വച്ച് നടത്തുന്നതാണ് . UP സ്കൂളുകളിലെ സംസ്‌കൃതം അധ്യാപകരെ നിർബന്ധമായും ട്രൈനിംഗിന് പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്


ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലങ്ങൾക്ക് അരി സൂക്ഷിക്കുന്നതിനുള്ള അലൂമിനിയം ബിൻ വാങ്ങുന്നതിനായി ഈ ഉപജില്ലയിലെ ആറ് വിദ്യാലങ്ങൾക്ക്‌ തുക അനുവദിച്ചു ഇ ട്രാൻസ്ഫർ മുഖേന ബാങ്ക് അക്കൗണ്ടിലേക് നിക്ഷേപിച്ചിട്ടുണ്ട്.ആയത് വിനിയോഗിക്കേണ്ടതും ധനവിനിയോഗ പത്രം ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതുമാണ്.

മാസ്റ്റർ ഷെഫീക് കമ്മിറ്റി റിപ്പോർട്ട് - എല്ലാ Govt / Aided / Unaided സ്കൂളുകളിലും നടപ്പിലാക്കി ആയതിന്റെ റിപ്പോർട്ട് ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

കൊല്ലങ്കോട് ഉപജില്ലാ സംസ്‌കൃത പഠന ക്യാമ്പ് 2017

പൊതുവിദ്യാഭ്യാസവകുപ്പിൻെ  നിർദ്ദേശമനുസരിച്ചു നടത്തപെടുന്ന കൊല്ലങ്കോട് ഉപജില്ലാ സംസ്‌കൃത പഠന ക്യാമ്പ് 2017 ഫെബ്രുവരി 22 ,23 (ബുധൻ , വ്യാഴം ) തിയ്യതികളിയായി നെമ്മാറ GGVHSS വെച്ച് നടത്തുന്നു . UP വിഭാഗത്തിൽ നിന്നും സംസ്‌കൃതം പഠിക്കുന്ന 5  കുട്ടികളെയും HS  വിഭാഗത്തിൽ നിന്ന് 5 കുട്ടികളെയും സംസ്‌കൃത അധ്യാപകനെ/ അധ്യാപികയെയും പങ്കെടുപ്പിക്കേണ്ടതാണ്.

                                                                                    AEO Kollengode

സ്കൂളുകളിൽ 2016 -17 അധ്യയന വർഷം നടത്തി വരുന്ന / അനുമതി ലഭിച്ച പ്രവർത്തികളുടെ വിവരങ്ങൾ പ്രത്യേക പ്രൊഫോർമയിൽ ക്രോഡീകരിച്ചു 13 .02 .2017- നകം എല്ലാ Aided /Govt പ്രധാനാധ്യാപകരും ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

IEDC സ്കോളർഷിപ്പ് 2016 -17 - നിർദിഷ്ട പ്രൊഫോർമയിൽ 07 .02 .2017 നു സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇനിയും പല സ്കൂളുകളും സമർപ്പിച്ചിട്ടില്ല . ഡിപിഐ ൽ നിന്നും തുടരെ കുട്ടികളുടെ വിവരങ്ങൾ ആവശ്യപ്പെടുന്നതിനാൽ, ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തു , ഇനിയും കാലതാമസം വരുത്താതെ ഇന്ന് തന്നെ ഇനിയും പൂരിപ്പിച്ച പ്രൊഫോർമ സമർപ്പിക്കാത്ത പ്രധാനാധ്യാപർ സമർപ്പിക്കേണ്ടതാണ് . അല്ലാത്തവരുടെ വിവരങ്ങൾ ഡിപിഐ ലേക്ക് അറിയിക്കുന്നതാണ് .


എല്ലാ ഗവ :എൽ.പി/ യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകർക്കും കത്തിൽ നിർദേശിച്ച പ്രകാരം നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു.

എല്ലാ ഗവ :എൽ.പി/ യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കും നിർദിഷ്ട മാതൃക പൂരിപ്പിച്ച് കത്തിൽ നിർദേശിച്ച പ്രകാരം രണ്ടുദിവസത്തിനകം സമർപ്പിക്കേണ്ടതാണെന്നും അറിയിക്കുന്നു. (5 സെറ്റ് വീതം)

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സൈറ്റിൽ സ്കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപെടുത്തുന്നതിനാൽ പല പ്രധാനാധ്യാപകരും ഗുരുതരമായ വീഴ്ച വരുത്തിയതായി അറിയിച്ചിരിക്കുന്നു . ആയതു എല്ലാ ദിവസത്തെയും വിവരങ്ങൾ അന്നേ ദിവസം 2.30 മുൻപായി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ് . മേൽവിഷയം കർശനമായും എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ്.

LSS - USS പരീക്ഷയുമായി ബന്ധപ്പെട്ടു നാലാം തരത്തിലും ഏഴാം തരത്തിലും പഠിപ്പിക്കുന്ന അധ്യാപകരുടെ ലിസ്റ്റ് വേർതിരിച്ചു, ഇനിയും സമർപ്പിക്കാത്ത പ്രധാനാധ്യാപകർ 05/ 02 / 17 നു തന്നെ ഇ- മെയിൽ മുഖാന്തിരമോ നേരിട്ടോ ഈ കാര്യാലയത്തിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ് .