Medical Camp - പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് - at BRC Kollengode

staff fixation urgent-2017 -18 വർഷത്തെ തസ്തിക നിർണയ പ്രൊപോസൽ മാനേജർമാർ അടിയന്തിരമായി താഴെപറയുന്ന രേഖകൾ സഹിതം 5 .7 .17 നകം സമർപ്പിക്കേണ്ടതാണ്.

എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക് ,എല്ലാ വിദ്യാർത്ഥികൾക്കും കുടിവെള്ളമായി തിളപ്പിച്ച വെള്ളം മാത്രം നൽകാവൂ എന്ന് കർശന നിർദേശം നൽകുന്നു .തുടർന്നുള്ള നാളുകളിൽ ആരോഗ്യവകുപ്പ്,ശുചിത്വ മിഷൻ ,മറ്റു വകുപ്പുതല പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ് .ആയതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ആയതിന്റെ പൂർണ ഉത്തരവാദിത്തം അതാത് പ്രധാനാദ്ധ്യാപകർക്കായിരിക്കും എന്ന് അറിയിക്കുന്നു .


2017-18 അദ്ധ്യയന വർഷത്തെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ IEDC കുട്ടികളുടെ റിന്യൂവൽ ലിസ്റ്റ് (എയ്ഡഡ് / ഗവ മാത്രം ) ഡിപിഐ അടിയന്തിരമായി ആവശ്യപ്പെടുന്നത് മൂലം 2017 July 3നു പ്രത്യേക പ്രൊഫോർമയിൽ ക്രോഡീകരിച്ചു ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

പ്രൊഫോർമയിൽ 2016-17 അദ്ധ്യയന വർഷത്തെറിന്യൂവൽ കുട്ടികളെ ഉൾപ്പെടുത്തേണ്ടതാണ് .2016 -17  അദ്ധ്യയന വർഷത്തെഫ്രഷ് /റിന്യൂവൽ കുട്ടികളിൽ ഏതെങ്കിലും കുട്ടികൾ എന്തെങ്കിലും  കാരണവശാൽ സ്കൂളിൽ ഇല്ലെങ്കിൽ കുട്ടിയുടെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തി കാരണവും പ്രൊഫോർമയിൽ രേഖപ്പെടുത്തേണ്ടതാണ് . TC വാങ്ങിപ്പോയ കുട്ടികളാണെങ്കിൽ ഏതു സ്കൂളിലേക്കാണ് TC നൽകിയതെന്നും പ്രൊഫോർമയിൽ രേഖപ്പെടുത്തേണ്ടതാണ്. മറ്റു സ്കൂളിൽ നിന്നും വന്ന കുട്ടികളാണെങ്കിൽ ഏതു സ്കൂളിൽ നിന്നാണ് TC വാങ്ങി വന്നതെന്നും പ്രൊഫോർമയിൽ രേഖപ്പെടുത്തേണ്ടതാണ്. പ്രൊഫോർമയിൽ കുട്ടികളുടെ UID നമ്പർ , സ്കൂളിന്റെ UDISE കോഡ് എന്നിവ യുൾപ്പെടെയുള്ള എല്ലാ കോളങ്ങളും നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് . പ്രൊഫോർമയിൽ ഉൾക്കൊള്ളിച്ച എല്ലാ അർഹരായ കുട്ടികളുടേയും മെഡിക്കൽ ബോർഡ്  സർട്ടിഫിക്കറ്റ് , ഐഡന്റിറ്റി കാർഡ്എന്നിവയുടെ പകർപ്പും പ്രൊഫോർമയോടൊപ്പം സമർപ്പിക്കേണ്ടതാണ് .കുട്ടികൾ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത ത് മൂലം സ്കോളർഷിപ് ലഭിക്കാതെ വന്നാൽ ആയതു പ്രസ്തുത പ്രധാനാധ്യാപകരുടെ മാത്രം ഉത്തരവാദിത്തമായിരിക്കും .

Proforma

Maths / Science / സോഷ്യൽ സയൻസ്/ IT ക്ലബ്ബ് കൺവീനർ മാരുടെ യോഗം എഇഒ കൊല്ലങ്കോട് വച്ച് 30 / 06 / 2017 രാവിലെ 10 മണിക്ക് ചേരുന്നു. എല്ലാ പ്രധാനാധ്യാപകരും ക്ലബ്ബ് കൺവീനർ മാരുടെ പ്രാധിനിത്യം ഉറപ്പുവരുത്തേണ്ടതാണ് .



                                                                                            എഇഒ കൊല്ലങ്കോട് .

2017 - 2018 സാമ്പത്തിക വർഷത്തേയ്ക്ക് ആവശ്യമായ മെയ്ന്റനൻസ് ഗ്രാൻറ് തുകയുടെ വിവരങ്ങൾ എല്ലാ എയ്ഡഡ് സ്‌കൂൾ (എൽ.പി / യു.പി ) 2 ദിവസത്തിനകം ഈ കാര്യാലയത്തിൽ നൽകേണ്ടതാണ്.

ഈ ഉപജില്ലയിൽ ഒന്നാം വോളിയം പാഠപുസ്തകം വിതരണം നടത്തിക്കഴിഞ്ഞുള്ള അധികമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .ആയത് ആവശ്യമുള്ള പാഠപുസ്തകങ്ങൾ ഉണ്ടങ്കിൽ 26/ 06/ 2017, 5 മണിക്ക് മുൻപായി വട്ടേക്കാട് gupസ്കൂളിൽ നിന്നും കൈപറ്റാവുന്നതാണ്

.എഇഒ കൊല്ലങ്കോട്

excess list

കൊല്ലങ്കോട് ഉപജില്ലയിൽ L P / UP / ഹൈസ്കൂൾ / ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിവിധ ക്ലബ് കൺവീനർമാരുടെ ( സയൻസ് , സോഷ്യൽ സയൻസ്,കണക്ക് , വിദ്യാരംഗം കലാസാഹിത്യവേദി , പ്രവർത്തി പരിചയം , IT ) പേര് വിവരം ഫോൺ നമ്പർ സഹിതം 24 / 06/ 2017 വൈകുന്നേരം 4 മണിക്കകം എഇഒ ഓഫീസിൽ നേരിട്ടോ ഇ - മെയിൽ മുഖാന്തിരമോ എത്തിക്കേണ്ടതാണ് .

കുറിപ്പ് UP / ഹൈസ്കൂൾ / ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു ക്ലബ്ബിന്റെ കൺവീനർ മറ്റൊരു  ക്ലബ്ബിന്റെ കൺവീനർ ആകാതെ നോക്കണം . L P -യിൽ ഒരദ്ധ്യാപകന്  2 ക്ലബ്ബിന്റെ കൺവീനർ  ആവാം .
 

കൊല്ലങ്കോട് ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ യോഗം 2 8 / 06 / 2017 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ വച്ച് കൂടുന്നതാണ് . എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ കായികാദ്ധ്യാപകരുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ് .


എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്, പാഠപുസ്തകം സംബന്തിച് നടപ്പിലാക്കേണ്ട നിബന്ധനകൾ നിരവധിതവണ ഈ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടും പല അധ്യാപകരും ആയത് നടപ്പിലാക്കുന്നതിൽ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്.ചില വിദ്യാലങ്ങളിൽ എല്ലാം പാഠപുസ്തകങ്ങളും ലഭിച്ചതായി അറിയിക്കുകയും എന്നാൽ സ്കൂൾ ടെസ്റ്ബുക് സൈറ്റിൽ ആയത് അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല, അപ്ഡേറ്റ് ചെയ്തതിൽ ഇപ്പോഴും അധികപഠപുസ്തകം സ്കൂളുകളിൽ ഉള്ളതായി കാണുന്നു .പാഠപുസ്തകം മുഴുവൻ ലഭിച്ചിട്ടുണ്ടങ്കിൽ ആയത് അടിയന്തിരമായി അപ്ഡേറ്റ് ചെയേണ്ടതാണ് ,കൂടാതെ താഴെ പറയുന്ന നിർദേശങ്ങൾ കൂടി നടപ്പിലാക്കേണ്ടതാണ്



1 . വട്ടേക്കാട് gup school ൽ നിന്നും കൈപ്പറ്റിയ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും   അടിയന്തിരമായി അതാത് സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് .
2 .എല്ലാ പാഠപുസ്തകവും ലഭിച്ചിട്ടുണ്ടങ്കിൽ ഇൻഡൻറ് പ്രകാരം  ആവശ്യപെട്ടിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം മാത്രമേ book  received കോളത്തിൽ രേഖപെടുത്താവൂ. (കൂടുതൽ രേഖപ്പെടുത്തുമ്പോൾ അധികപുസ്തകം ഉള്ളതായി കാണപ്പെടുന്നു)
ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ SBT ബാങ്ക് അക്കൗണ്ട് SBI യിൽ ലയിച്ചത് സംബന്ധിച്ച മാറ്റങ്ങൾ അതാത് പ്രധാനാദ്ധ്യാപകർ പരിശോദിച്ച്  ശരിയായിട്ടുള്ള അക്കൗണ്ട് നമ്പർ 20/ 06/ 2017 ന് മുൻപ് ഈ കാര്യാലയത്തിൽ നൽകേണ്ടതാണ്.(SBT അകൗണ്ടിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ മാത്രം)ശമ്പളം സംബന്ധിച്ചുള്ളതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ് .

എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക് ,ചില വിദ്യാലങ്ങളിൽ എല്ലാം പാഠപുസ്തകങ്ങളും ലഭിച്ചതായി അറിയിക്കുകയും എന്നാൽ സ്കൂൾ ടെസ്റ്ബുക് സൈറ്റിൽ ആയത് അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല, പാഠപുസ്തകം മുഴുവൻ ലഭിച്ചിട്ടുണ്ടങ്കിൽ ആയത് അടിയന്തിരമായി അപ്ഡേറ്റ് ചെയേണ്ടതാണ് ,കൂടാതെ വട്ടേക്കാട് gup school ൽ നിന്നും കൈപ്പറ്റിയ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും അടിയന്തിരമായി അതാത് സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് .

എല്ലാ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക്, പാഠപുസ്തകം സംബന്തിച് നടപ്പിലാക്കേണ്ട നിബന്ധനകൾ നിരവധിതവണ ഈ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടും പല അധ്യാപകരും ആയത് നടപ്പിലാക്കുന്നതിൽ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്.ചില വിദ്യാലങ്ങളിൽ എല്ലാം പാഠപുസ്തകങ്ങളും ലഭിച്ചതായി അറിയിക്കുകയും എന്നാൽ സ്കൂൾ ടെസ്റ്ബുക് സൈറ്റിൽ ആയത് അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല, അപ്ഡേറ്റ് ചെയ്തതിൽ ഇപ്പോഴും അധികപഠപുസ്തകം സ്കൂളുകളിൽ ഉള്ളതായി കാണുന്നു .പാഠപുസ്തകം മുഴുവൻ ലഭിച്ചിട്ടുണ്ടങ്കിൽ ആയത് അടിയന്തിരമായി അപ്ഡേറ്റ് ചെയേണ്ടതാണ് ,കൂടാതെ താഴെ പറയുന്ന നിർദേശങ്ങൾ കൂടി നടപ്പിലാക്കേണ്ടതാണ്

1 . വട്ടേക്കാട് gup school ൽ നിന്നും കൈപ്പറ്റിയ പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാനാധ്യാപകരും   അടിയന്തിരമായി അതാത് സ്കൂൾ സൈറ്റിൽ അപ്ഡേറ്റ് ചെയേണ്ടതാണ് .
2 .എല്ലാ പാഠപുസ്തകവും ലഭിച്ചിട്ടുണ്ടങ്കിൽ ഇൻഡൻറ് പ്രകാരം  ആവശ്യപെട്ടിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം മാത്രമേ book  received കോളത്തിൽ രേഖപെടുത്താവൂ. (കൂടുതൽ രേഖപ്പെടുത്തുമ്പോൾ അധികപുസ്തകം ഉള്ളതായി കാണപ്പെടുന്നു)

പകർച്ച വ്യാധികൾക്കെതിരെ സ്കൂളുകളിൽ എടുക്കേണ്ട മുൻകരുതലുകൾ

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് മേൽ സൂചിപ്പിച്ച സർക്കുലറിന്റെ കൈപ്പറ്റിയ രസീതി മൂന്ന് ദിവസത്തിനകം എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ് .

           Circular
            Letter



കൈത്തറി യൂണിഫോം വിതരണം ഗവ . L P സ്കൂൾസ്‌ - ഇനിയും തുണി മുറിച്ചു നൽകാത്ത സ്കൂളുകൾ തുണി മുറിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ഡിപിഐ - യുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ് .

OEC Pre Matric Scholarship 2017-18

കൊല്ലങ്കോട് സബ്ജില്ലാ വിദ്യാരംഗം സ്‌കൂൾ കോ ഓർഡിനേറ്റർമാരുടെ ഒരു യോഗം 16.06.2017  വെള്ളിയാഴ്ച്ച  11 Am ന് എ.ഇ.ഒ  ഹാളിൽ വച്ച് കൂടുന്നതാണ്. എല്ലാവരും കൃത്യസമയത്തു തന്നെ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.  
1,2 ക്‌ളാസ്സിലെ English Activity Book Vattekkad GUP School-ൽ നിന്നും എല്ലാ പ്രധാനാദ്ധ്യാപകരും കൈപ്പറ്റേണ്ടതാണ്.
14.06 .2017                                                                             എ.ഇ.ഒ

2016 -17 വർഷത്തെ IEDC കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുക അതാതു പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടുകളിലേക്ക് ഇ- ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . തുക എത്രയും വേഗം വിനിയോഗിച്ച് ധനവിനിയോഗപത്രവും ബന്ധപ്പെട്ട രേഖകളും ഈ കാര്യാലയത്തിൽ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കേണ്ടതാണ് .

കൊല്ലങ്കോട് ഉപജില്ലാ സംസ്‌കൃത കൗൺസിലിന്റെ ഒരു യോഗം 20/06 / 2017 ന് (ചൊവ്വ ) ഉച്ചക്ക് 2 മണിക്ക് കൊല്ലങ്കോട് എഇഒ ഹാളിൽ വച്ച് ചേരുന്നു . ഉപജില്ലയിലെ എല്ലാ UP / HS സംസ്‌കൃത അധ്യാപകരും പങ്കെടുക്കേണ്ടതാണ് .


2017 -18 വർഷത്തെ സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് ഗവ . സ്കൂളുകളിലെ (UP / HS) 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL ആൺകുട്ടികളുടെ എണ്ണം ക്ലാസ് തിരിച്ച് 14 / 06 / 2017 ഉച്ചക്ക് 2 .00 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ എയ്ഡഡ് സ്കൂളുകളിലെ (UP / HS) 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ആകെ കുട്ടികളുടെ എണ്ണം ആറാം പ്രവർത്തി ദിനത്തിൽ നിന്നും വ്യത്യാസമുണ്ടെങ്കിൽ പ്രസ്തുത വിവരവും ക്ലാസ് തിരിച്ച് 14 / 06 / 2017 ഉച്ചക്ക് 2 .00 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.


                                      എഇഒ കൊല്ലങ്കോട് .

പ്രീ - മെട്രിക് സ്കോളർഷിപ്പ് 2017 -18 - സ്കൂളുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ

കുട്ടികൾക്കായി ബഹു . കേരള മുഖ്യമന്ത്രിയുടെ സന്ദേശം

MOST URGENT -EXCESS TEXTBOOK എല്ലാ പ്രധാനാദ്ധ്യാപകരുടെയും ,സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര ശ്രദ്ധക്ക് , ഈ ഉപജില്ലയിൽ വിതരണം കഴിഞ്ഞുള്ള അധിക പാഠപുസ്തകങ്ങൾ പല സ്കൂളുകളിലും ഉള്ളതായി കാണുന്നു ,ആയത് മറ്റുള്ള വിദ്യാലയങ്ങളിലേക്ക് ലഭിക്കേണ്ട പുസ്തകങ്ങൾ ലഭിക്കാത്ത സാഹചര്യം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് ,ആയത് പരിഹരിക്കുന്നതിനായി ഈ ഉപജില്ലയിൽ അധികമുള്ള ഒന്ന് മുതൽ എട്ട് വരെയുള്ള പാഠപുസ്തകങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും ,സൊസൈറ്റി സെക്രട്ടറിമാരും വട്ടേക്കാട് GUP SCHOOL -ൽ 14 / 06 / 2017 ന് അടിയന്തിര ശ്രദ്ധ ചെലുത്തി 12 മണിക്ക് മുൻപായി എത്തിക്കേണ്ടതും ,ആവശ്യമുള്ള പ്രധാനാദ്ധ്യാപകർ അന്ന് വൈകുന്നേരം തന്നെ ആവശ്യമുള്ള എല്ലാം പാഠപുസ്തകവും കൈപറ്റുന്നതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് , ആവശ്യമുള്ളവർക്ക് വിതരണം ചെയേണ്ടതിനാൽ സമയ കൃത്യത പാലിക്കേണ്ടതാണ് .മേൽ വിഷയത്തിൽഎല്ലാ പ്രധാനാദ്ധ്യാപകരും ,സൊസൈറ്റി സെക്രട്ടറിമാരും അടിയന്തിര ശ്രദ്ധ ചെലുത്തേണ്ടതാണ് എന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു.

.
എന്ന്
എഇഒ കൊല്ലങ്കോട് 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് ഉച്ചഭക്ഷണവുമായി ബന്ധപെട്ട Annual Data Proforma 20/06/2017 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .


2017 -18 വർഷത്തെ ആറാം പ്രവർത്തി ദിനത്തിലെ കണക്കെടുപ്പിന്റെ പ്രാധാന്യവും ഗൗരവും ഉൾക്കൊണ്ടുകൊണ്ട് , 07/ 06 / 2017 നുള്ളിൽ ഈ കാര്യാലയത്തിൽ നിന്നും, ഡിപിഐ , ഡിഡി ഇ , IT @school എന്നിവരുടെ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട്‌ "സമ്പൂർണ്ണ"- യിൽ കുട്ടികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് 0 8 / 06 / 2017 നു രാവിലെ 11 മണിക്ക് മുൻപായി ആറാം പ്രവർത്തി ദിന റിപ്പോർട്ട് ശരിയാണെന്നുറപ്പ് വരുത്തി confirm ചെയ്ത് ആയതിന്റെ പ്രിൻറ് ഔട്ട് പ്രധാനാധ്യാപകൻ ഒപ്പുവച്ച് 2 കോപ്പി വീതം ഉച്ചക്ക് 12 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ എത്തിയ്ക്കേണ്ടതാണ്. "സമ്പൂർണ്ണ"- യിൽ വരുന്ന ആറാം പ്രവർത്തി ദിന റിപ്പോർട്ടിലെ വിവരങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്തം അതാതു പ്രധാനാധ്യാപകർക്കു മാത്രമായിരിക്കും . confirm ചെയ്ത വിവരങ്ങൾ ഒരു കാരണവശാലും മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതല്ല .

എഇഒ കൊല്ലങ്കോട് .

SIXTH WORKING DAY 2017-18 DIRECTIONS, HELP FILE, CONTACT NUMBERS - IT@school Palakkad

SIXTH WORKING DAY 2017-18- 08/06/2017 - adding details in "SAMPOORNA" - DPI Circular & Helpline Numbers

ലോകപരിസ്ഥിതി ദിനം - ജൂൺ 5 - ഡിപി ഐ സർക്കുലറും പ്രതിജ്ഞയും

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു "ഭാരതപ്പുഴ സംരക്ഷണ " - വുമായി ബന്ധപ്പെട്ട് എല്ലാ സ്കൂളുകളിലും പ്രതിജ്ഞയെടുക്കേണ്ടതാണ് .

ജൂൺ 5 - പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൂൺ 5 ന് തന്നെ ചെടികൾ നഴ്സറിയിൽ നിന്നും കൈപറ്റി വിതരണം ചെയ്യാൻ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കേണ്ടതാണ് . എല്ലാ പ്രധാനാധ്യാപകരും എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ ലഭിച്ചു എന്നത് ഉറപ്പുവരുത്തേണ്ടതാണ് . സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട പ്രാരംഭ പ്രവർത്തനങ്ങളെക്കുറിച്ചു DDE നൽകിയ circular ലെ നിർദ്ദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ് .

sir/Madam The provision for checking the status of schools doing daily data uploading is been provided in the following link https://www.transferandposting s.in/mdmms/ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ ദിവസവും മേൽ സൂചിപ്പിച്ചിട്ടുള്ള സൈറ്റിൽ അപ്‌ലോഡ് ചെയേണ്ടതാണ് ,ആയതിൽ വീഴ്ചവരുത്തുന്ന പ്രധാനാദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും എന്ന് ഡിപിഐ ഓഫീസിൽ നിന്നും അറിയിച്ചിരിക്കുന്നു ,ആയതിൽ മുന്തിയ പരിഗണന നൽകി അതാത് ദിവസം അപ്‌ലോഡ് ചെയുന്നതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .



എന്ന് 

എഇഒ കൊല്ലങ്കോട്

EXCESS TEXTBOOK DETAILS ഈ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകവിതരണം നടത്തിയതിനു ശേഷമുള്ള വിവരങ്ങൾ സ്കൂൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തതിൽ ചില വിദ്യാലയങ്ങളിലും ,സൊസൈറ്റികളിലും 1 മുതൽ 8 വരെ യുള്ള പാഠപുസ്തകങ്ങൾ അധികം ഉള്ളതായി കാണുന്നു .ആയതിനാൽ അധികമുള്ള പാഠപുസ്തകങ്ങളുടെ വിവരം ഇന്ന് വൈകിട്ട് 5 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ ഫോൺ മുഖേനെ അറിയിക്കേണ്ടതാണ് . എന്ന് എഇഒ കൊല്ലങ്കോട്


Sir, ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പാഠപുസ്തകം സംബന്ധിച്ച നടപടികൾ കൈകൊണ്ട് പ്രസ്തുത വിവരം ഇന്നുതന്നെ ഈ കാര്യാലയത്തെ അറിയിക്കേണ്ടതാണ്