ചലച്ചിത്ര പ്രദര്ശന സമയം കാലത്ത് 9 മുതൽ 10 .30 വരെയാണ്.


Very Urgent

മുസ്ലിം, നാടാർ ആംഗ്ലോഇന്ത്യൻ മാറ്റ് പിന്നോക്കവിഭാഗങ്ങളിലെ ദരിദ്രരേഖയ്ക്കു താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്,
2017 -18  ഫ്രഷ്/ റിന്യൂവൽ കുട്ടികളുടെ ലിസ്റ്റ് 13/10/2017ന്   5  മണിക്ക്  മുൻപുതന്നെ എത്തിക്കേണ്ടതാണ്.വളരെ അടിയന്തിരമായി ഈ വിഷയത്തെ കണക്കാക്കേണ്ടതാണ്.

രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം

ശാസ്ത്ര ക്വിസ് മത്സരം - സമയക്രമം.

Urgent Aadhar.

സെപ്റ്റംബർ 30  തിയ്യതിക്കകം സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളുടെയും ആധാർ സംബന്ധിച്ച വിവരങ്ങൾ സ്‌കൂൾ റെക്കോര്ഡുകളിൽ ചേർക്കേണ്ടതാണ്.

Details

Text Book Urgent.

28/ 09/ 2017 ൽ മുഴുവൻ പാഠപുസ്തകങ്ങൾ ബൈൻഡിങ് പൂർത്തിയാക്കി ഹബ്ബുകളിലേക്ക് എത്തിക്കേണ്ടതിനാൽ അവധി ദിവസങ്ങളായ 29/09/17, 30/9/17, 01/10/17, 2/10/17 എന്നീ തീയതികളിൽ സ്‌കൂൾ സൊസൈറ്റികളും, സ്‌കൂൾ ഓഫീസുകളും തുറന്നിരിക്കേണ്ടതും പാഠപുസ്തക വിതരണം നടത്തേണ്ടതുമാണ്.

circular

വളരെ അടിയന്തിരം - ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ( അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ ) തിരുവനന്തപുരം - യുടെ ഓഡിറ്റ് -


 
01/01/2001 നും  31/12/2010 നും ഇടയിൽ സർവീസിൽ പ്രവേശിച്ച എല്ലാ ഗവൺമെൻറ് LP/UP അധ്യാപകരുടെയും ( ഹൈസ്‌കൂൾ /വൊക്കേഷണൽ ഹൈയർ  സെക്കണ്ടറി / ഹൈയർ  സെക്കണ്ടറി സ്‌കൂൾ  ഉൾപ്പടെ )  മിനിസ്റ്റീരിയൽ സ്റ്റാഫുകളുടേയും  സർവീസ് ബുക്കുകൾ പരിശോധനക്കായി ഗവൺമെൻറ് പ്രിൻസിപ്പൽ സെക്രട്ടറി ( അഡ്മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെൽ ) തിരുവനന്തപുരം , ഈ ഓഫിസിൽ  05/10/2017 ന് പരിശോധനക്കായി വരുന്നുണ്ട്. ആയതിനാൽ താഴെ കൊടുത്തിരിക്കുന്ന പ്രഫോർമകളും സർവീസ് ബുക്ക് സഹിതം   26/09/2017 ന്  5 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണ് . വളരെ അടിയന്തിരമുള്ള  വിഷയമായതിനാൽ കാലതാമസം ഒഴുവാക്കുവാൻ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .


മേൽ  കാലയളവിൽ സർവീസിൽ പ്രവേശിച്ച ജീവനക്കാരില്ലാത്ത സ്‌കൂളുകളിൽ നിന്നും അക്കാര്യം വ്യകതമാക്കുന്ന ഒരു സാക്ഷ്യപത്രം പ്രധാനാദ്ധ്യാപകർ നൽകേണ്ടതാണ്.
 

ബോധവൽക്കരണവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടിയുള്ള സൗജന്യ ചലച്ചിത്ര പ്രദര്ശനം തങ്കം ,തങ്കരാജ് ,ഗായത്രി എന്നീ തീയേറ്ററുകളിൽ നടക്കുന്നു.ചിൽഡ്രൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.6 ,7 ക്ലാസ്സുകളിലെ കുട്ടികൾക്കു മാത്രമാണ് ഈ ചലച്ചിത്ര പ്രദര്ശനം.അധ്യാപകർ കുട്ടികളെ കൊണ്ടുപോയി ഷോ കാണിക്കേണ്ടതാണ്.തീയതിയും സ്കൂളുകളുടെ ലിസ്റ്റും ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.

പൊതു വിദ്യാഭ്യാസം -സേവനത്തിലിരിക്കുന്ന അധ്യാപകരിൽ പരീശീലനം നേടിയിട്ടില്ലാത്തത് സംബന്ധിച്ച്

പ്രീമെട്രിക് സ്കോളർഷിപ്

Social Science Quiz- October 6

Very Urgent - Details of Ministerial staff

 25.09.2017, 11 മണിക്ക് മുൻപായി  സമർപ്പിക്കേണ്ടതാണ്.

Details

Proforma

VERY URGENT----BIO DIVERSITY CLUB - MEETING ON 23/09/2017 AT THRISSUR REG

 സേക്രട്ട്  ഹാർട്ട് കോൺവെൻറ് ഗേൾസ് സ്‌കൂൾ, തൃശ്ശൂർ (സെൻറ്  മേരീസ് കോളേജിന് സമീപം).

Details

കൊല്ലങ്കോട് സബ്ജില്ലാ സോഷ്യൽ സയൻസ് ക്ലബ് ഹൈസ്കൂൾ കുട്ടികൾക്കായി പത്രവായന മത്സരം 26.09.2017 നു രാവിലെ 10 മണിക്ക് BSSHSS കൊല്ലങ്കോട് വച്ച് നടത്തുന്നു.ഓരോ സ്കൂളിൽ നിന്നും ഒരുകുട്ടിയെ പങ്കെടുപ്പിക്കണമെന്നു അറിയിക്കുന്നു.


എം.ആർ. വാക്സിൻ നൽകുന്നത് സംബന്ധിച്ച്

എം.ആർ. വാക്സിൻ നൽകുന്നത് സംബന്ധിച്ച് 20.09.2017  കാലത്ത് 10  മണിക്ക് കൊടുവായൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കോൺഫെറെൻസ് ഹാളിൽ വച്ച് ഒരു യോഗം കൂടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത  യോഗത്തിൽ താങ്കൾ  പങ്കടുക്കുവാൻ താത്പര്യപ്പെടുന്നു.

Play Ground

School Parliament Election 2017-18

യു .പി . ഗണിതം സമഗ്ര വെബ് പോർട്ടൽ ഉള്ളടക്ക വികസനം

മീസിൽസ് റൂബെല്ല ക്യാമ്പയിൻ വാക്സിനേഷൻ

18/09/2017 ന് തിങ്കളാഴ്ച്ച കൊല്ലങ്കോട് ഉപജില്ല കായികാധ്യാപകരുടെ യോഗം രാവിലെ 10.30 ന് കൊല്ലങ്കോട് എഇഒ ഓഫീസിൽ വച്ച് നടക്കുന്നു.എല്ലാ കായികാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.


സബ്ജില്ലാതല ഗണിതക്വിസ് മത്സരം സ്പെറ്റംബർ 23 ന് ശനിയാഴ്ച നടത്തുന്നതാണ്. സമയക്രമം :- എൽപി വിഭാഗം 10 മണി മുതൽ 11 മണിവരെയും ,യുപിവിഭാഗം 11 മണിമുതൽ 12 മണിവരെയും എച്ച് എസ് വിഭാഗം 12 മണിമുതൽ 1 മണിവരെയും എച്ച് എസ് എസ് വിഭാഗം 2 മണിമുതൽ 3 മണിവരെയും നടത്തുന്നതാണ്.ച്യോദ്യപേപ്പറുകൾ എഇഒ ഓഫീസിൽ എത്തുന്നതാണ്.സബ്‌ജില്ലകളിലെ സ്കൂളുകളിൽനിന്നും ഓരോ കുട്ടികൾ വീതം പങ്കെടുക്കാം.സബ്‌ജില്ലകളിൽ നിന്നും രണ്ടുവീതം കുട്ടികളെ ജില്ലയിൽ പങ്കെടുപ്പിക്കണം.


2017 -18  ടിവർഷത്തെ യൂണിഫോം വിതരണത്തിനു ശേഷം Utilization certificate , സാക്ഷ്യപത്രം,  യൂണിഫോമിന്  അർഹരായ  കുട്ടികളുടെ ലിസ്റ്റ്  എന്നിവ ഈ  കാര്യാലയത്തിലേക്കു സമർപ്പിക്കേണ്ടതാണ്. ചിലവഴിക്കാത്ത തുക ഈ  കാര്യാലയത്തിലെ 'എ' സെക്ഷനിൽ തിരിച്ചടക്കേണ്ടതാണ്. ചിലവഴിക്കാത്ത തുകയുടെ വിവരങ്ങളും ( Spent Amount,  Unspent Amount, Reason) 'A' Section ൽ  സമര്പ്പിക്കേണ്ടതാണ്. തിരിച്ചടച്ച receipt ൻറെ  കോപ്പി ,Utilization certificate , സാക്ഷ്യപത്രം,  യൂണിഫോമിന്  അർഹരായ  കുട്ടികളുടെ ലിസ്റ്റ്  എന്നിവയോടൊപ്പം സമർപ്പിക്കേണ്ടതാണ്. തുക തിരിച്ചടയ്ക്കാനുള്ള കാരണവും Utilization certificate - ൽ  രേഖപ്പെടുത്തേണ്ടതാണ്.

Utilization

Sakshyapathram 

Very Urgent -സർക്കാർ സ്ക്കൂളുകളുടെയും ഓഫിസുകളുടെയും ബിൽഡിംഗ് , ഭൂമി ,റോഡ് ,പാലങ്ങൾ , കൈവരിപ്പാത എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കുന്നത് സംബന്ധിച്ച് :- പ്രഫോർമ സമർപ്പിക്കാത്ത സ്‌കൂളുകൾ 08.09.2017 ന് 05 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.



2017-18 വർഷത്തെ സൗജന്യ യൂണിഫോം വിതരണത്തിൻറെ  Utilization certificate KFC Form 44  ലാണ് പൂരിപ്പിച്ച് നൽകേണ്ടത്  . Utilization certificate KFC Form 44    നൽകാത്ത സ്‌കൂളുകൾ ആയത് എത്രയും പെട്ടെന്ന്  ഈ  കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .