സഞ്ചയിക പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ ഉള്കൊള്ളിക്കുന്നു

MOST URGENT എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കായി , ഉച്ചഭക്ഷണപദ്ധതിക്കായുള്ള മാർച്ച് മാസത്തെ കണ്ടിജൻസി തുക അനുവദിക്കുന്നതിനായി മാർച്ച് മാസത്തെ nmp ,bill ,voucher എന്നിവ 31 / 03/ 2017 ന് വൈകിട്ടു ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .ഇതോടൊപ്പം കണ്ടിജൻസി തുക പാസ്സാക്കി നൽകിയാൽ ഏപ്രിൽ 10 ന് മുൻപായി തുക പിൻവലിക്കേണ്ടതാണ് എന്നുകൂടി അറിയിക്കുന്നു .കണ്ടിജൻസി തുകയും ,പാചകത്തൊഴിലാളികളുടെയും ശമ്പളം സംബന്ധിച്ച ധനവിനിയോഗപത്രം ഡിപിഐ യിലേക്ക് നൽകേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ് . എന്ന് എഇഒ കൊല്ലങ്കോട്

Sanskrit Scholarship 2016-17 - Amount alloted to students and Sub Dt secretary

 തുക വിതരണം ചെയ്തു ഒരാഴ്ചക്കകം അക്ക്വിറ്റൻസ് ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .
Proceedings page1    Page 2      List 1    List 2    List3

Free Uniform Distribution 2016-17- APL Boys of Govt Schools.

തുക ലഭിച്ചു രണ്ടാഴ്ചക്കുള്ളിൽ ധനവിനിയോഗപത്രം , സാക്ഷ്യപത്രം , കുട്ടികളുടെ ലിസ്റ്റ് എന്നിവ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .
Proceedings    List     സാക്ഷ്യപത്രം

വളരെ അടിയന്തിരം - 2016 -2017 വർഷത്തേക്ക് BiMS ലൂടെ അലോട്ട് ചെയ്ത തുകകളിൽ ഉപയോഗിക്കാത്ത തുകകൾ ബാക്കിയുണ്ടെങ്കിൽ 25/ 03 / 2017 നു തന്നെ സറണ്ടർ ചെയ്യേണ്ടതാണ് .


National ICT Awards for teachers 2O17

Nomination സമർപ്പിക്കാനാഗ്രഹിക്കുന്ന അദ്ധ്യാപകർ 24 / 03 / 2017 ന് ഉച്ചക്ക്  12 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

                                                                എഇഒ കൊല്ലങ്കോട് .
DDE Directions & details 

CLUSTER TRAINING ON 24/03/2017

 24/03/2017 നു പഞ്ചായത്ത് തലത്തിൽ നടക്കുന്ന ക്ലസ്റ്റർ പരിശീലനത്തിന്  എല്ലാ അദ്ധ്യാപകരുടേയും പങ്കാളിത്തം നിർബന്ധമായും പ്രധാനാദ്ധ്യാപകർ  ഉറപ്പു വരുത്തേണ്ടതാണ് . പങ്കെടുക്കാത്ത  അദ്ധ്യാപകരുടെ പേരുവിവരങ്ങൾ വിശദീകരണം സഹിതം 27 / 03 / 2017 തിങ്കളാഴ്ച്ച ഉച്ചക്ക്   12 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
                                                                                    എ .ഇ ഒ കൊല്ലങ്കോട് .

ഡിപി ഐ നിർദ്ദേശങ്ങൾ 

സർ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി ഈ ഉപജില്ലയിലെ വിദ്യാലങ്ങൾക്കു പ്രധാനാദ്ധ്യാപകരുടെ ആവശ്യപ്രകാരം തുക ഈ ട്രാൻസ്ഫർ മുഖേന അനുവദിച്ചിരുന്നു .പ്രസ്തുത പദ്ധതി പൂർത്തീകരിച്ച വിദ്യാലങ്ങളിലെ ധനവിനിയോഗപത്രം 31/3 /2017 ന് മുൻപായി ഈ കാര്യാലയത്തിൽ നൽകേണ്ടതാണ് .മറ്റുള്ളവർ 01 / 04 / 2017 ന് നൽകേണ്ടതാണ് .ധനവിനിയോഗപത്രം ,അനുബന്ധരേഖകൾ എന്നിവ താഴെ പറയും പ്രകാരം തയ്യാറാക്കി നൽകേണ്ടതാണ് .രേഖകൾ വകുപ്പുതല പരിശോധനകൾക്കു സമർപ്പിക്കേണ്ടതിനാൽ താഴെ പറയും പ്രകാരം മാത്രം സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു . 1.UTILIZATION-KFC FORM 44 2.EXPENDITURE STATEMENT 3.MENU REGISTER,ATTENDANCE REGISTER COPY(PTA APPROVED LIST) 4.STUDENTS LIST, MUST (NAME,CLASS,CASTE,PARENT NAME)PTA APPROVED LIST 5.BILLS,VOUCHER AND QUOTATION (PTA APPROVED LIST) പ്രസ്തുത പദ്ധതി നടപ്പിലാക്കി കഴിഞ്ഞും ബാലൻസ് തുകയുണ്ടങ്കിൽ ആയത് 67029884637- IFSC- SBTR0000184- SBTKOLLENGODE എന്ന അക്കൗണ്ടിൽ തിരിച്ചടച്ചു രശീത് മേൽ സൂചിപ്പിച്ച രേഖകളോടൊപ്പം സമർപ്പിക്കേണ്ടതാണ്. Sd/ AEO KOLLENGODE

എല്ലാ പ്രധാനാദ്ധ്യാപകരുടെയും,സൊസൈറ്റി സെക്രട്ടറി മാരുടെയും അറിവിലേക്കായി 2017 -18 അധ്യനവര്ഷത്തെ ഒന്നാംഘട്ട പാഠപുസ്തക വിതരണം ആരംഭിച്ചിരിക്കുന്നു .ആയതിൽ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച കത്ത് ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു .ഈ നിർദേശങ്ങൾ എല്ലാവരും കർശനമായും പാലിക്കേണ്ടതാണ് .


അടിയന്തിരം വിഷയം -ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പ്രൊഫോര്മ ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു .പ്രസ്തുത പ്രൊഫോർമയിൽ ആവശ്യപെട്ടിട്ടുള്ള വിവരങ്ങൾ നാളെ 09 / 03 / 2017 12 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ ഈമെയിൽ മുഖേനയോ നേരിട്ടോ നൽകേണ്ടതാണ്.പ്രൊഫോർമയിൽ നിർബന്ധമായും അതാത് പ്രധാനാദ്ധ്യാപകർ ഒപ്പ് വച്ചതിനു ശേഷം മാത്രമേ ഈ കാര്യാലത്തിലേക്ക് നൽകാവൂ .ഈ വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ് .നാളെ 09 / 03 / 2017 12 മണിക്ക് മുൻപായി നൽകേണ്ടതാണ് എന്ന് ഒരിക്കൽക്കൂടി ഓർമപ്പെടുത്തുന്നു .സമയപരിധി കഴിഞ്ഞ നൽകുന്ന വിദ്യാലയങ്ങളുടെ വിവരങ്ങൾ ഡിപിഐ യിലേക്ക് നൽകുന്നതാണ് .