സർക്കാർ മെയിൽ- സംവിധാനത്തിലേക്ക് മാറുന്നത് സംബന്ധിച്ച് നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മെയിൽ ഐഡി മാറ്റം വന്നതായി അറിയിക്കുന്നു . ഈ കാര്യാലയത്തിൽ നിന്നുള്ള
അറിയിപ്പുകൾ 01 / 01/ 2020 മുതൽ പുതിയ മെയിൽ( aeoklgd.dge@kerala.gov.in) സംവിധാനത്തിലൂടെ മാത്രമായിരിക്കും നൽകുന്നതും,അതിനുള്ള മറുപടി പ്രധാനാദ്ധ്യാപകർ നൽകേണ്ടതും. ഇതുസംബന്ധിച്ച താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .
1 .പരീക്ഷണാർത്ഥം പുതിയ മെയിലിൽ നിന്നും എല്ലാ സ്കൂളിലേക്കും 28 / 12 / 2019 ന് ഒരു മെയിൽ അയക്കുന്നതാണ്. ആയത് ലഭിച്ച വിവരങ്ങൾ reply ആയി "received" എന്ന് അയക്കേണ്ടതാണ് .
2 .സ്കൂളുകളിൽ പ്രധാനാദ്ധ്യാപകരുടെ വ്യക്തിപരമായ പേരുകളിൽ മെയിൽ സംവിധാനം തുടരുന്നതായി കാണുന്നുണ്ട് .ആയത് മാറ്റി സ്കൂളിന്റെ പേരിലുള്ള മെയിൽ രൂപീകരിക്കേണ്ടതാണ്.(നിലവിൽ സ്കൂളിന്റെ പേരിലുള്ള മെയിൽ തുടരുന്നവർ മാറ്റേണ്ടതില്ല. )
3. 31 / 12 /
2019 വരെ പഴയ മെയിൽ
സംവിധാനത്തിലൂടെ കത്തിടപാടുകൾ നടത്താവുന്നതാണ് .അത് കഴിഞ്ഞാൽ യാതൊരു കാരണവശാലും പഴയതിൽ ലഭിക്കുന്നവ സ്വീകാര്യമല്ല .തുടർന്ന് aeoklgd.dge@kerala.gov.in മെയിൽ ലൂടെ മാത്രമേ കത്തിടപാടുകൾ നടത്താവൂ .
4 .സ്കൂളുകളിൽ നിന്നും മറുപടി നൽകുമ്പോൾ പ്രധാനാദ്ധ്യാപകരുടെ വ്യക്തിപരമായ ഇമെയിൽ -ൽ നിന്നും മറുപടി നൽകരുത് .
5 .പുതിയ ഇമെയിൽ വിവരങ്ങൾ സ്കൂളിന്റെ ഇമെയിൽ അഡ്രസിൽ സേവ് ചെയ്ത് വയ്ക്കേണ്ടതാണ് .
മേൽ സൂചിപ്പിച്ചിട്ടുള്ള വിഷയത്തിൽ എല്ലാ പ്രധാനദ്ധ്യാപകരും ജാഗ്രതയോടെ കൈകാര്യം ചെയേണ്ടതാണ്.