വിദ്യാർത്ഥികളുടെ കേശ പരിചരണവും സ്‌കൂൾ അച്ചടക്കവും.

അടിയന്തിര ശ്രദ്ധയ്ക്ക് ഈ ഉപജില്ലയിലെ എല്ലാ സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര മീറ്റിംഗ് 10 / 05 / 2017 ന് കാലത്ത് 10 മണിക്ക് കൊല്ലങ്കോട് എഇഒ ഓഫീസിൽ നടക്കുന്നതാണ് .പ്രസ്തുത മീറ്റിംഗിൽ എല്ലാ സൊസൈറ്റി സെക്രട്ടറിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു ,ആയതിൽ ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങളിൽ ENGLISH/URDU/TAMIL/SANSKRIT/ARABIC മീഡിയം പാഠപുസ്തകങ്ങൾ മാറി വന്നിട്ടുണ്ടങ്കിൽ ആയതിന്റെ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ് . അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട വിഷയമായതിനാൽ നിർബന്ധമായും മീറ്റിംഗ്പങ്കെടുക്കണമെന്ന് അറിയിക്കുന്നു .

സ്‌കൂളുകളിലെ പി.ഡി അക്കൗണ്ടിലെ തുക സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുവാനുള്ള നിർദേശങ്ങൾ

ഈ ഉപജില്ലയിൽ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾക്ക് ഗ്യാസ് കണക്ഷൻ വാങ്ങുന്നതിനായി തുക അനുവദിച്ചു നൽകിയിട്ടുണ്ട് .ആയതിന്റെ ലിസ്റ്റ് ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു .പ്രസ്തുത ഉത്തരവിൽ സൂചിപ്പിച്ച പ്രകാരം തുക വിനിയോഗികുകയും ,സമയബന്ധിതമായി ധനവിനിയോഗ പത്രം സമർപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .

ഈ ഉപജില്ലയിൽ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾക്ക് 60 കിലോഗ്രാം അരി സൂക്ഷിക്കുന്നതിന് അലൂമിനിയം ബിൻ വാങ്ങുന്നതിനായി തുക അനുവദിച്ചു നൽകിയിട്ടുണ്ട് .ആയതിന്റെ ലിസ്റ്റ് ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു .ആയത് പരിശോധിച്ചു പ്രധാനാദ്ധ്യാപകർ തുക വിനിയോഗിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് . എഇഒ കൊല്ലങ്കോട്

അടിയന്തിര ശ്രദ്ധയ്ക്ക് ഈ ഉപജില്ലയിലെ എല്ലാ സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര മീറ്റിംഗ് 10 / 05 / 2017 ന് കാലത്ത് 10 മണിക്ക് കൊല്ലങ്കോട് എഇഒ ഓഫീസിൽ നടക്കുന്നതാണ് .പ്രസ്തുത മീറ്റിംഗിൽ എല്ലാ സൊസൈറ്റി സെക്രട്ടറിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു ,ആയതിൽ ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങളിൽ ENGLISH/URDU/TAMIL/SANSKRIT/ARABIC മീഡിയം പാഠപുസ്തകങ്ങൾ മാറി വന്നിട്ടുണ്ടങ്കിൽ ആയതിന്റെ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ് . അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട വിഷയമായതിനാൽ നിർബന്ധമായും മീറ്റിംഗ്പങ്കെടുക്കണമെന്ന് അറിയിക്കുന്നു .

മെയ് 8 , 9 ,10 തീയ്യതികളിലായി കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിൽ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ YMGHS കൊല്ലങ്കോട് വച്ച് നടത്തുന്ന വേനൽക്കാല ക്യാമ്പിൽ ( ചക്ക , മാങ്ങ , തേങ്ങ ) TKDUPS പയ്യലൂർ , PKDUPS കൊല്ലങ്കോട് , ALPS നെന്മേനി , BSSHSS കൊല്ലങ്കോട്, YMGHS കൊല്ലങ്കോട് എന്നീ സ്കൂളുകളിലെ UP/ HS/HSS വിഭാഗം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.

                                                                    എഇഒ കൊല്ലങ്കോട് .

ഉച്ചഭക്ഷണ പദ്ധതിയുടെ 2016 -17 ലെ വാർഷിക പരിശോധന 17/ 05/ 17 മുതൽ 20 / 05 / 2017 വരെ ഈ കാര്യാലയത്തിൽ ജില്ലാ നൂൺഫീഡിങ് ഓഫീസറുടെ സാന്നിത്യത്തിൽ നടത്താൻ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നു.ആയതിനാൽ എല്ലാ പ്രധാനദ്യാപകരും ഉച്ചഭക്ഷണ പദ്ധതിയുടെ അനുബന്ധ രേഖകൾ സഹിതം ഈ കാര്യാലയത്തിൽ 16 / 05 / 17 ന് 5 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ് ,കഴിഞ്ഞ കാലഘട്ടത്തിലെ വാർഷിക പരിശോധന റിപ്പോർട്ടുകൂടി ഇതോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൊല്ലങ്കോട്