സർക്കാർ മെയിൽ- സംവിധാനത്തിലേക്ക് മാറുന്നത് സംബന്ധിച്ച്



സർക്കാർ മെയിൽ- സംവിധാനത്തിലേക്ക് മാറുന്നത് സംബന്ധിച്ച് നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മെയിൽ ഐഡി മാറ്റം വന്നതായി അറിയിക്കുന്നു .  കാര്യാലയത്തിൽ നിന്നുള്ള  അറിയിപ്പുകൾ 01 / 01/ 2020 മുതൽ പുതിയ മെയിൽ( aeoklgd.dge@kerala.gov.in  സംവിധാനത്തിലൂടെ മാത്രമായിരിക്കും നൽകുന്നതും,അതിനുള്ള മറുപടി     പ്രധാനാദ്ധ്യാപകർ നൽകേണ്ടതും. ഇതുസംബന്ധിച്ച താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

1 .പരീക്ഷണാർത്ഥം പുതിയ മെയിലിൽ നിന്നും എല്ലാ സ്കൂളിലേക്കും 28 / 12 / 2019 ന് ഒരു മെയിൽ അയക്കുന്നതാണ്. ആയത് ലഭിച്ച വിവരങ്ങൾ reply ആയി "received" എന്ന് അയക്കേണ്ടതാണ് .
2 .സ്കൂളുകളിൽ പ്രധാനാദ്ധ്യാപകരുടെ വ്യക്തിപരമായ പേരുകളിൽ മെയിൽ സംവിധാനം തുടരുന്നതായി കാണുന്നുണ്ട് .ആയത് മാറ്റി സ്കൂളിന്റെ പേരിലുള്ള മെയിൽ രൂപീകരിക്കേണ്ടതാണ്.(നിലവിൽ സ്കൂളിന്റെ പേരിലുള്ള മെയിൽ തുടരുന്നവർ  മാറ്റേണ്ടതില്ല. )
3. 31 / 12 / 2019  വരെ പഴയ മെയിൽ  സംവിധാനത്തിലൂടെ   കത്തിടപാടുകൾ    നടത്താവുന്നതാണ് .അത് കഴിഞ്ഞാൽ യാതൊരു കാരണവശാലും പഴയതിൽ ലഭിക്കുന്നവ സ്വീകാര്യമല്ല .തുടർന്ന്  aeoklgd.dge@kerala.gov.in മെയിൽ  ലൂടെ മാത്രമേ കത്തിടപാടുകൾ നടത്താവൂ .
4 .സ്കൂളുകളിൽ നിന്നും മറുപടി നൽകുമ്പോൾ പ്രധാനാദ്ധ്യാപകരുടെ വ്യക്തിപരമായ ഇമെയിൽ -  നിന്നും മറുപടി നൽകരുത് .
5 .പുതിയ ഇമെയിൽ വിവരങ്ങൾ സ്കൂളിന്റെ ഇമെയിൽ അഡ്രസിൽ സേവ് ചെയ്ത് വയ്ക്കേണ്ടതാണ് .

മേൽ സൂചിപ്പിച്ചിട്ടുള്ള വിഷയത്തിൽ എല്ലാ പ്രധാനദ്ധ്യാപകരും ജാഗ്രതയോടെ കൈകാര്യം ചെയേണ്ടതാണ്
https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif


M L A MEETING ON 29/11/2019 - REG




നെന്മാറ നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത് പ്രസിഡണ്ടുമാർ ,    എൽ പി, യു.പി, ഹൈസ്കൂൾ  ഹെഡ്മാസ്റ്റര്മാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ എന്നിവരുടെ സംയുക്തയോഗം 29.11.2019 വെള്ളിയാഴ്ച്ച കാലത്തു 10 .30 നു നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരുന്നു .


പ്രസ്തുത യോഗത്തിൽ താങ്കൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു .





                                                                       ഉപജില്ലാ വിദ്യാഭാസ ഓഫീസർ
                                                                                        കൊല്ലങ്കോട് 

Sports.

കൊല്ലങ്കോട് ഉപജില്ലാ കായിക മേള ഒക്ടോബർ 31 മുതൽ GHSS മുതലമടയിൽ നടത്തുന്നു. എല്ലാ പ്രധാന അധ്യാപകർക്കും ഉപ  ജില്ലാതല  Sport പങ്കെടുക്കുന്ന കുട്ടികളുടെ (LP,UP,HS,HSS) Online entry 24.10.2019  ന് 3 Pm ന് മുൻപ് പൂർത്തീകരിക്കേണ്ടതാണ്. കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നാൽ ആയതിൻറെ പൂർണ്ണ ഉത്തരവാദിത്തം പ്രധാന അധ്യാപകർക്ക് ആയിരിക്കും എന്ന് ഓർമപ്പെടുത്തുന്നു.  

Mela Registration - MATHS


KWnX imkv{X {]h-y¯n ]cn-N-b-ta-f-bpsS cPn-kvt{S-j³ \msf D¨bv¡v 1.30 s\·md Pn.Pn.hn.F¨v.Fkv.Fkv         \S-¡p-¶-Xm-bn-cn¡pw.

കൊല്ലങ്കോട് ഉപജില്ലാ ശാസ്ത്രമേള

കൊല്ലങ്കോട് ഉപജില്ലാ ശാസ്ത്രമേളയുടെ സ്കൂൾതല  എൻട്രികൾ നടത്താനുള്ള അവസാന തിയതി 03 / 10 / 2019 വൈകിട്ട് 4 മണിവരെ നീട്ടിവച്ചിരിക്കുന്നു .യാതൊരു കാരണവശാലും അതിനുശേഷം വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല

SUB JILLA KALOLSAVAM SWAGATHA SANGAM

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

30/09/2019 ന് ഉച്ചക്ക് 2 മണിക്ക് MHS Pudunagaram വച്ച് Sub Jilla Kalosavam Swagatha Sangam നടത്തുന്നു. എല്ലാ പ്രധാനാധ്യാപകരും ബന്ധപ്പെട്ടവരും പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. 

ഗവൺമെൻറ് സ്കൂൾ LPST/UPST മലയാളം, തമിഴ് 16.9.2019 വരെയുള്ള ഒഴിവു വിവരം ഇതോടൊപ്പമുള്ള പ്രഫോർമ 2 വീതം തയാറാക്കി 28 .9 .19 ന് 5 മണിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. ഒഴിവു ഇല്ലക്കിൽ nil റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

ഗണിതശാസ്ത്ര ക്വിസ് - സംബന്ധിച്ച്

ഉപജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരം ഒക്ടോബര് 1 ന് BSSHSS
കൊല്ലങ്കോട് വച്ച് നടത്തുന്നു .
സമയം 
LP : 10.30  -  11.30
UP:11.30 - 12.30
HS :1.30 -2.30
HSS: 2.30 -3.30
ഒരു വിഭാഗത്തിൽ ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിയെ മാത്രമേ പങ്കെടുപ്പിക്കാൻ കഴിയു .കൂടുതൽ വിവരങ്ങൾക്ക് മാത്‍സ് ക്ലബ് സെക്രെട്ടറിയെ contact ചെയുക -  MURALI KRISHNAN - 9388860404
 

ഉപജില്ലാതല തൈക്കോണ്ടോ മത്സരം - സംബന്ധിച്ച്

ഉപജില്ലാതല തൈക്കോണ്ടോ മത്സരം നാളെ 26 / 09 / 2019 ന് പുതുനഗരം മുസ്ലീം ഹൈസ്കൂളിൽ വച്ചു നടത്തുന്നതാണ് .കായികാധ്യാപകർ ബന്ധപ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് കായികാധ്യാപൻ ചന്ദ്രൻ GHSS MUTHALAMADA  -  CONTACT  ചെയ്യുക .-9995082956

സോഷ്യൽ സയൻസ് ക്വിസ്

കൊല്ലങ്കോട് സബ്ജില്ലാ ശാസ്ത്രമേളയോടനുബനിച്ച് നടക്കുന്ന സോഷ്യൽ സയൻസ് ക്വിസ് 30/9 / 2019 (തിങ്കളാഴ്ച്ച )രാവിലെ 11.00 മണിക്ക് വടവന്നൂർ വി.എം എച്ച് എസ് വച്ച് നടക്കുന്നു. ആയതിനാൽ (LP,UP,HS,HSS,VHSE) വിഭാഗങ്ങളിൽ നിന്ന് ഓരോ കുട്ടികളെ വീതം പങ്കെടുപ്പിക്കേണ്ടതാണ്.

പ്രധാനാധ്യാപിക/പ്രധാനാധ്യാപകൻ/ പ്രിൻസിപ്പൽ മാരുടെ ശ്രതക്ക്

കൊല്ലങ്കോട് സബ് ജില്ലാ സോഷ്യൽ സയൻസ് ക്ളബിൻടെ ആഭിമുഖ്യത്തിൽ HSS/VHSE, HS വിദ്യാർത്ഥികൾക്കായി 26/9 2019 (വ്യാഴം) രാവിലെ 9 .30 മണിക്ക് ബി.ആർ.സി നെമ്മാറ വച്ച് പത്രവായനാ  മത്സരം നടക്കുന്നു . ആയതിനാൽ HSS/VHSE, HS വിഭാഗത്തിൽ നിന്നും ഒരു കുടിയെ വീതം പങ്കെടുപ്പിക്കണമെന് അറിയിക്കുന്നു.
                                                                                         Assistant Educational Officer,
                                                                                                          Kollengode.

പാഠ്യ നുബന്ധ സമിതി യോഗം 23.9 .2019 ന് ഉച്ചക്ക്  2 മണിക്ക് ഉപജില്ലാ വിദ്യാഭാസ ഓഫീസിൽ വച്ച് നടത്തുന്നതാണ് എല്ലാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

 

                                                                                 Assistant Educational Officer,
                                                                                                Kollengode.

ഉപജില്ലാ ശാസ്ത്രരംഗം 2019 -20 -നടത്തുന്നത് സംബന്ധിച്ച് :-



അറിയിപ്പ് 

തീയതി : 04. 09 .2019 


പ്രേക്ഷകൻ 
                      ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                        കൊല്ലങ്കോട് 

സ്വീകർത്താവ് 
                      എല്ലാ യു പി/ ഹൈസ്കൂൾ  
                         ശാശ്ത്രരംഗം കോ -ഓർഡിനേറ്റർമാർ 

സർ  ,
         വിഷയം : ഉപജില്ലാ ശാസ്ത്രരംഗം 2019 -20 -നടത്തുന്നത്        
                                           സംബന്ധിച്ച് :- 
           സൂചന : -

               ഈ വർഷത്തെ ശാസ്ത്രരംഗം പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട്  എല്ലാ  യുപി / ഹൈസ്കൂൾ കോ -ഓർഡിനേറ്റർമാരുടെയും ഒരു യോഗം 06 .09 .2019 (വെള്ളി ) BRC നെമ്മാറയിൽ വെച്ച് രാവിലെ 10 മണിക്ക് നടത്തുന്നു .എല്ലാ  ശാസ്ത്രരംഗം കോ-ഓർഡിനറ്റർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
      
                                                                       ഒപ്പ് /-
                                           ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                                               കൊല്ലങ്കോട്